ആലുവ: അഭിഭാഷകനെ ആലുവാപ്പുഴയില്‍ മുങ്ങി മരിച്ച കണ്ടെത്തി. പറവൂര്‍ ഗോതുരുത്ത് സ്വദേശി മനക്കല്‍ അഡ്വ. ജോസ് തോമസിനെയാണ് (54) ആലുവ ശിവരാത്രി മണപ്പുറം റോഡിനോട് ചേര്‍ന്ന് പുഴയില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
വൃക്കരോഗം മൂലം രണ്ട് വര്‍ഷമായി ഡയാലിസിന് വിധേയനായിരുന്നു ഇദ്ദേഹം. രണ്ട് ദിവസമായി ആലുവയില്‍ സഹോദരി ഭര്‍ത്താവിന്റെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇന്ന് രാവിലെ മുതല്‍ കാണാതായതോടെ പൊലീസും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.