ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരണപ്പെട്ടു



കണ്ണൂർ  ചന്തേര: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരണപ്പെട്ടു.തൃക്കരിപ്പൂർ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസി സ്ഥാപനത്തിലെ ജീവനക്കാരൻ മാതമംഗലം എരമം നടുവിലെകുനിയിലെ കെ. പ്രവീൺ കുമാർ (47) ആണ് മരണപ്പെട്ടത്.ഇന്നലെ രാത്രി 10.30 മണിയോടെ തൃക്കരിപ്പൂർ ബീരിച്ചേരി റെയിൽവെ ഗെയിറ്റിന് സമീപത്തായിരുന്നു അപകടം. സാരമായി പരിക്കേറ്റ ഇയാളെ ഓടികൂടിയ നാട്ടുകാർ ഉടൻ കണ്ണൂർ കൊയിലി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എരമത്തെ പി.വി. നാരായണൻ മാസ്റ്റർ – ലക്ഷ്മി ദമ്പതികളുടെ മകനാണ്. അവിവാഹിതൻ.സഹോദരങ്ങൾ. നവീൻ മാസ്റ്റർ, കിരൺകുമാർ, വിപിൻ കുമാർ

ചന്തേര പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.


Post a Comment

Previous Post Next Post