തലക്കശ്ശേരി കോട്ടോപ്പാടത്ത് യുവാവ് ആത്മഹത്യ ചെയ്തു

 


 പാലക്കാട്‌ പട്ടിത്തറ പഞ്ചായത്തിലെ കോട്ടോപ്പാടത്ത് യുവാവ് ആത്മഹത്യ ചെയ്തു. കരിയൻ പറമ്പിൽ വേലായുധന്റെ മകൻ അനിൽ കുമാർ (38) ആണ് മരിച്ചത്. 

മണികണ്ഠന്റെ വീട്ടിലുള്ള ബെഡ്‌റൂമിലെ ഫാനിൽ മുണ്ട് കെട്ടിയാണ് ആത്മഹത്യ ചെയ്തത്. മാനസിക പ്രയാസമാണ് ആത്മഹത്യയിലേക്ക് പ്രേരിപ്പിച്ചതെന്ന് പറയപ്പെടുന്നു. വ്യാഴാഴ്ച്ച  ഉച്ചയോടെയാണ് സംഭവം നടന്നത്.


തൃത്താല പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും


Post a Comment

Previous Post Next Post