സൗദി കിഴക്കന്‍ മേഖലയിലെ പൊതുപ്രവര്‍ത്തകനായ മലയാളി വാഹനപകടത്തില്‍ പരിക്കേറ്റ് ചികിത്സ തുടരവേ മരണപ്പെട്ടു

 


ജിദ്ദ:സൗദി കിഴക്കന്‍ മേഖലയില്‍ കലാ, സാംസ്കാരിക, പൊതു രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന മലയാളി ചികിത്സയിലായിരിക്കേ മരണപ്പെട്ടു

തിരുവന്തപുരം, മാറ്റാപ്പള്ളി സ്വദേശിയും മുന്‍ സംസ്ഥാന ഡിജിപിപിഒഎം ഖാദറിന്റെ മകനുമായ മുഹമ്മദ് നജാം (63) ആണ് മരിച്ചത്. ദമ്മാമില്‍ വെച്ചായിരുന്നു അന്ത്യം. ഭാര്യ: പ്രശസ്ത സിനിമാ പ്രവര്‍ത്തകയും കൊറിയോഗ്രാഫരുമായ സജ്‌ന നജാം. മക്കള്‍: നീമ, റിയ.


ഒരാഴ്ച മുമ്ബ് വാഹനപകടത്തില്‍ സാരമായി പരിക്ക് പറ്റിയ മുഹമ്മദ് നജാം അല്‍ഖോബാറിലെ സ്വകാര്യ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടുത്തെ ചികിത്സ തുടരവേ തിങ്കളാഴ്ച കാലത്താണ് അന്ത്യമുണ്ടായത്. മൂന്നര പതിറ്റാണ്ടുകളായി ദമ്മാമിലെ ഒരു പ്രശസ്ത സ്ഥാപനത്തില്‍ മാനേജര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു.

Post a Comment

Previous Post Next Post