ദേശീയപാതയിൽ ലോറിയും കാറും കൂട്ടി ഇടിച്ച് ചാലിയം സ്വദേശി മരണപ്പെട്ടു രണ്ട് പേർക്ക് പരിക്ക്

 



 തൃശൂർ ചാവക്കാട് പൊന്നാനി ദേശീയപാതയിൽ എടക്കഴിയൂർ പഞ്ചവടിയിൽ വെച്ച് കാർ ലോറിയുമായി കൂട്ടി ഇടിച്ച് ഒരാൾ മരണപ്പെട്ടു രണ്ട് പേർക്ക്  പരിക്ക്     ചാലിയം സ്വദേശി കോട്ടക്കണ്ടി മുസ്തഫ 43 വയസ്സ് മരണപ്പെട്ടു    ഇന്ന് രാവിലെ 6മണിയോടെ ആണ് അപകടം റോഡ് മുറിച്ചു കടന്ന കാൽനടയാത്രക്കാരനെ രക്ഷപ്പെടുത്തുന്നതിനിടെ നിയന്ത്രണം വിട്ട കാർ കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന മീന്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ചാലിയം സ്വദേശി കൊട്ടക്കണ്ടി അബൂബക്കർ 45വയസ്സ് കാൽനടയാത്രക്കാരനായ തമിഴ് നാട് സ്വദേശി  ചന്ദ്രഹാസൻ 55വയസ്സ് എന്നിവർക്ക് ആണ് പരിക്ക്. പരിക്കേറ്റ രണ്ട് പെരേയും ചാവക്കാട് ഹയാത്ത് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു  മുസ്തഫ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു  മൃതദേഹം ചാവക്കാട് ഹയാത്ത് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി 

കല്ലുമ്മക്കായ പറിക്കാന്‍ പോവുകയായിരുന്ന ചാലിയം സ്വദേശികള്‍ സഞ്ചരിച്ച കാര്‍ ആണ് അപകടത്തില്‍ പെട്ടത്  കടുക്കത്തൊഴിലാളിയായ യുവാവ് ആണ്  മരണപെട്ട  മുസ്തഫ .    . ഇടിയുടെ ആഘാതത്തില്‍ പൂര്‍ണമായും തകര്‍ന്ന കാറില്‍നിന്ന് ഇരുവരെയും ഏറെ പണിപ്പെട്ടാണ് രക്ഷാ പ്രവര്‍ത്തകരും പോലിസും പുറത്തെടുത്തത്.

അഷ്‌റഫ്, പരേതനായ ലത്തീഫ്, സലാം, റാഫി എന്നിവരാണ് മരിച്ച മുസ്തഫയുടെ സഹോദരങ്ങള്‍.

Post a Comment

Previous Post Next Post