ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച്‌ നാലുപേര്‍ക്ക് പരിക്ക്



കണ്ണൂർ പഴയങ്ങാടി: എരിപുരം മാടായി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിനു സമീപം കെഎസ്ടിപി റോഡില്‍ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു.

സ്‌കൂട്ടര്‍ യാത്രികരായ കുഞ്ഞിമംഗലം സ്വദേശി പി.ശശി (50), ഭാര്യ എം.ദിവ്യ(44) , മകള്‍ സ്രബിയ (ആറ്), ബൈക്ക് യാത്രികന്‍ കാസര്‍ഗോഡ് ഉപ്പള സ്വദേശി അബ്ദുല്‍ ബഷീര്‍ (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. 

അബ്ദുള്‍ ബഷീറിനെ പഴയങ്ങാടി താലൂക്ക് ആശുപത്രിയിലും മറ്റുള്ളവരെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം. കെഎസ്ടിപി റോഡില്‍ നിന്നും സര്‍വീസ് റോഡിലേക്ക് തിരിയവേ സ്കൂട്ടറിനു പിന്നില്‍ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു.

Post a Comment

Previous Post Next Post