പേരാമ്ബ്ര ബൈപ്പാസില്‍ കാറും ബൈക്കും കൂട്ടിയിടിച്ച്‌ യുവാവിന് പരിക്ക്



കോഴിക്കോട്  പേരാമ്ബ്ര ബൈപ്പാസില്‍ കാറും ബൈക്കും കൂട്ടിയിടിച്ച്‌ യുവാവിന് പരിക്ക്. തിക്കോടി സ്വദേശി നസീറി (43)നാണ് പരിക്കേറ്റത്.

ഇയാളെ പേരാമ്ബ്ര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തുടര്‍ന്ന് കൈയ്ക്കും നട്ടെല്ലിനും മുഖത്തും പരിക്കേറ്റ നസീറിനെ വിദഗ്ദ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റി.നിര്‍മ്മാണം പൂര്‍ത്തിയാവുന്ന ബൈപ്പാസില്‍ പൈതോത്ത് റോഡ് ജംഗ്ഷനിലാണ് ഇന്നലെ അപകടം നടന്നത്. പേരാമ്ബ്രയില്‍ നിന്നും പൈതോത്ത് ഭാഗത്തേക്ക് പോവുകയായിരുന്ന നസീറിനെ ബൈപ്പാസിലൂടെ എത്തിയ കാര്‍ ഇടിക്കുകയായിരുന്നു.നിര്‍മ്മാണ പ്രവര്‍ത്തി നടക്കുന്ന ബൈപ്പാസില്‍ ചിരുതകുന്ന് ഭാഗത്ത് നിന്നും ഇറക്കം ഇറങ്ങി വരുകയായിരുന്നു കാര്‍. കാറിന്റെ ചില്ലുകളും ഇടിയുടെ ആഘാതത്തില്‍ തര്‍ന്നു. കുറ്റ്യാടി ഭാഗത്ത് നിന്നും ഉള്ള്യേരി ഭാഗത്തേക്ക് പോവുകയായിരുന്നു കാര്‍.പൂര്‍ണമായും ഗതാഗതത്തിന് തുറന്നു കൊടുക്കാത്ത ബൈപ്പാസില്‍ അപകടങ്ങള്‍ നടക്കുന്നത് പരാതിക്ക് ഇടയാക്കി. റോഡ് നിര്‍മ്മാണം പൂര്‍ത്തിയായി ഗതാഗത നിയന്ത്രണ സിഗ്നലുകള്‍ സ്ഥാപിക്കുന്നതുവരെ അപകടങ്ങള്‍ ഒഴിവാക്കാനാവശ്യമായ നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

Post a Comment

Previous Post Next Post