ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി; അംഗണവാടി വിദ്യാര്‍ഥി മരിച്ചു



തൃശൂര്‍: തൊണ്ടയില്‍ ഭക്ഷണം കുരുങ്ങി മൂന്നരവയസുകാരന്‍ മരിച്ചു. ചെര്‍പ്പുളശേരി നെല്ലായ സ്വദേശി അബ്ദുള്‍ സലാമിന്റെ മകന്‍ മുഹമ്മദ് ജലാല്‍ ആണ് മരിച്ചത്. അംഗണവാടി വിദ്യാര്‍ഥിയാണ് ജലാല്‍.


അംഗണവാടിയിലെത്തുന്ന ജലാല്‍ വീട്ടില്‍ നിന്ന് കൊണ്ടുവരുന്ന ഭക്ഷണം കഴിക്കുകയാണ് പതിവ്. ഇന്ന് ഉച്ചയ്ക്ക് വീട്ടില്‍ നിന്നും കൊണ്ടുവന്ന ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുരുങ്ങുകയായിരുന്നു. ഉടന്‍ തന്നെ അംഗണവാടി ജീവനക്കാർ പട്ടാമ്പി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ ജീവൻ രക്ഷിക്കാനായില്ല


Post a Comment

Previous Post Next Post