ചാലിയത്ത് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു



കോഴിക്കോട് ചാലിയത്ത് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു .ഷഫീദ (40) ആണ് മരിച്ചത്. രാവിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.ഭര്‍ത്താവിനെതിരെ ഇവര്‍ മരണമൊഴി നല്‍കിയിരുന്നു.

ആത്മഹത്യാ പ്രേരണകുറ്റത്തിന് അറസ്റ്റിലായ ഭര്‍ത്താവ് ജാഫര്‍ റിമാന്‍ഡിലാണ്. 


ഇതിനിടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച്‌ ഷഫീദയുടെ കുടുംബം രംഗത്തെത്തി. തീ കത്തുമ്ബോള്‍ ഭര്‍ത്താവ് ജാഫര്‍ നോക്കി നിന്നു. ഭര്‍ത്താവിന്റെ സഹോദരന്‍ ഉള്‍പ്പെടെ ബന്ധുക്കളും ഷഫീദയെ മാനസികമായി പീഡിപ്പിച്ചു. വിശദമായ പൊലീസ് അന്വേഷണം വേണമെന്ന് ഷഫീദയുടെ സഹോദരന്‍ മുഹമ്മദ് റഫീഖ് ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post