നാട്ടിലേക്ക് മടങ്ങാനിരിക്കെ അപകടം; കോഴിക്കോട് സ്വദേശിയായ സിഐഎസ്‌എഫ് ജവാന് ദാരുണാന്ത്യം



കോഴിക്കോട്: ബെംഗളൂരുവില്‍ നടന്ന വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശിയായ സിഎസ്‌എഫ് ജവാന്‍ മരിച്ചു. നടുവണ്ണൂര്‍ കരുമ്ബാപൊയില്‍ പുഴയ്ക്കല്‍ ആനന്ദ് (34) ആണ് മരിച്ചത്

മോട്ടോര്‍ സൈക്കിളില്‍ പോകുമ്ബോള്‍ റോഡ് അപകടത്തില്‍ പെട്ടാണ് മരണം.


സിപിസി കാന്റീനില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയ ശേഷം തന്റെ ബാരക്കിലേക്ക് മടങ്ങുമ്ബോള്‍ ഫാന്റസി ഗോള്‍ഫ് റിസോര്‍ട്ടിനും ജെഎസ് ടെക്‌നിക്കല്‍ കോളേജിനും ഇടയിലുള്ള സദാഹള്ളി ഗേറ്റിന് സമീപത്താണ് അപകടമുണ്ടായത്. നാട്ടുകാര്‍ ട്രാഫിക് പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അവര്‍ സിഐഎസ്‌എഫിനെ അറിയിരിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതും തലയോട്ടിയിലെ പൊട്ടലുമാണ് മരണ കാരണമെന്ന് ഡോക്ടര്‍ അറിയിച്ചു. ഇയാളുടെ ഹെല്‍മെറ്റ് അപകട സ്ഥലത്ത് നിന്നും ലഭിച്ചിരുന്നു. ഫെബ്രുവരി 28 മുതല്‍ 15 ദിവസത്തെ ലീവിന് നാട്ടിലേക്ക് വരാനിരിക്കെയാണ് മരണം സംഭവിച്ചത്. പരേതനായ ഗംഗാധരന്റേയും മാലതിയുടെയും മകനാണ്. ഭാര്യ അമൃത. അഞ്ച് വയസുകാരന്‍ ധ്യാന്‍ ദേവ് മകനാണ്.

Post a Comment

Previous Post Next Post