ഹരിപ്പാട് മിനി ലോറി ഇടിച്ച് 20 കാരന് ദാരുണാന്ത്യം ഹരിപ്പാട്: മിനി ലോറി ഇടിച്ച് യുവാവ് മരിച്ചു. കരുവാറ്റ വടക്ക് കണ്ടത്തിൽ പറമ്പിൽ സുധാകരൻ രമ ദമ്പതികളുടെ മകൻ അഭയ് (20) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 1.45 ന് ദേശീയപാതയിൽ കരുവാറ്റ വഴിയമ്പലം ജംഗ്ഷന് സമീപം വെച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അഭയയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. ഹരിപ്പാട് ഭാഗത്തേക്ക് വരികയായിരുന്നു മിനി ലോറി സൈക്കിൾ യാത്രികനായ രാജുവിനെയും ഇടിച്ചിരുന്നു. ഇരുകാലുകൾക്കും ഒടിവ് പറ്റിയ രാജു ആശുപത്രിയിൽ ചികിത്സയിലാണ്.

Post a Comment

Previous Post Next Post