മലയാളി യുവതിയെ മൈസൂരുവില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി

  


തൃശൂര്‍  മലയാളി യുവതിയെ മൈസൂരുവിലെ ജോലിസ്ഥലത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശരീരമാകെ മര്‍ദ്ദനമേറ്റ പാടുകള്‍ . ഊരകം ചെമ്പകശേരി പരേതനായ ഷാജിയുടെയും രഹനയുടെയും മകള്‍ സെബീന (30) ആണ് മരിച്ചത്. മൈസൂരുവില്‍ സ്വകാര്യ ടെലികോം കമ്പനിയിലെ ജീവനക്കാരിയാണ്.

വ്യാഴാഴ്ച പുലര്‍ച്ചെ കഴുത്ത് മുറിഞ്ഞ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിവാഹിതയാണെങ്കിലും ഭര്‍ത്താവുമായി വേര്‍പിരിഞ്ഞാണ് യുവതി കഴിഞ്ഞിരുന്നത്. 10 വയസുള്ള മകനുണ്ട്. തൃശൂര്‍ കരുവന്നൂര്‍ സ്വദേശിയായ ഷഹാസ് എന്ന ആണ്‍സുഹൃത്തിനോടൊപ്പമായിരുന്നു മൈസൂരുവില്‍ താമസിച്ചിരുന്നത്.

ദേഹത്ത് മര്‍ദനമേറ്റ പാടുകളുമുണ്ട്. സംഭവസമയം ആണ്‍സുഹൃത്തും ഒപ്പമുണ്ടായിരുന്നു. തര്‍ക്കത്തിനിടെ ആണ്‍സുഹൃത്ത് കൊലപ്പെടുത്തിയതാകാമെന്നാണ് പോലിസ് സംശയിക്കുന്നത്. സബീനയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് സുഹൃത്തിനെ മൈസൂരു പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സുഹൃത്തിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കുശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് വരും.


Post a Comment

Previous Post Next Post