ബൈക്കില്‍ അമിത വേഗത്തിലെത്തിയ ബുള്ളറ്റിടിച്ച്‌ അപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു



കൊച്ചി കാക്കനാട്: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിയിലിരുന്ന യുവാവ് മരിച്ചു. ഇന്‍ഫോപാര്‍ക്ക് ടി.സി.എസിലെ അസിസ്റ്റന്‍റ് സിസ്റ്റം എന്‍ജിനിയര്‍ കോഴിക്കോട് മുക്കം സ്വദേശി ചാലിയില്‍ വീട്ടില്‍ അലി സലീം ഇസ്മയില്‍ (25) ആണ് മരിച്ചത്.

ബുധനാഴ്ച രാത്രി ഏഴോടെയാണ് അപകടം സംഭവിച്ചത്. ജോലിസ്ഥലത്തുനിന്ന് വീട്ടിലേക്കുള്ള യാത്രയില്‍ കാക്കനാട് ഐഎംജി ജംഗ്ഷനിലായിരുന്നു അപകടം. യുവാവ് ഓടിച്ചിരുന്ന ബൈക്കില്‍ അമിത വേഗത്തില്‍ പിന്നില്‍നിന്നു വന്ന ബുള്ളറ്റ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ എതിരെ വന്ന കാറിലേക്ക് തെറിച്ചുവീണ യുവാവിന് ഗുരുmതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന്, കാക്കനാട് സണ്‍റൈസ് ആശുപത്രിയില്‍ ചികിത്സയിയിരിക്കെ, ഇന്നലെ പുലര്‍ച്ചെയോടെ മരിക്കുകയായിരുന്നു.

മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി.

Post a Comment

Previous Post Next Post