രാമനാട്ടുകരയിൽ കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ചു വിദ്യാർഥി മരിച്ചു



 കോഴിക്കോട്  രാമനാട്ടുകര  ബൈക്ക് യാത്രക്കാരനായ വിദ്യാർഥി കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസ് തട്ടി മരിച്ചു. പാലക്കാട് വിളയൂർ സ്വദേശി എടത്തോൾ വീട്ടിൽ റാസി റോഷൻ (22) ആണ് മരിച്ചത്. രാമനാട്ടുകരയിൽ ചൊവ്വാഴ്ച രാത്രി 10.45-ഓടെയായിരുന്നു അപകടം.

ദേവകി അമ്മ ഫാർമസി കോളേജിൽ മൂന്നാംവർഷ വിദ്യാർഥിയാണ്. ചേലേമ്പ്രയിലുള്ള താമസസ്ഥലത്തേക്കു പോകുമ്പോഴായിരുന്നു അപകടം. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. പിതാവ് :മുഹമ്മദ് കുട്ടി.




Post a Comment

Previous Post Next Post