ഇടുക്കി രാജാക്കാട്: പൂപ്പാറ ടൗണില്‍ നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ ഇടിച്ച് അച്ഛനും രണ്ട് മക്കള്‍ക്കും പരിക്കേറ്റു.
മുള്ളന്‍ തണ്ട് നടുപ്പറമ്ബില്‍ രാജേഷ് മക്കളായ ആസ്മിക(3), അമയ(2) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ ടൗണിലെ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയ ശേഷം റോഡ് സൈഡില്‍ നില്‍ക്കുമ്ബോള്‍ ഓട്ടോറിക്ഷ വന്നിടിക്കുകയായിരുന്നു. രാജേഷിന്റെ ഇടത് കൈക്ക് രണ്ട് ഒടിവുകളുണ്ട്. ഇളയ മകള്‍ അമയയുടെ തലയുടെ പിന്നിലും പരിക്കേറ്റിട്ടുണ്ട്.
ഇവരെ തേനി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പൂപ്പാറ സ്വദേശി ഓടിച്ചിരുന്ന ഓട്ടോറിക്ഷയാണ് ഇവരെ ഇടിച്ചത്. അപകടത്തിന് ശേഷം ഓട്ടോ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു. ശാന്തന്‍പാറ പൊലീസ് അന്വേഷണമാരംഭിച്ചു.