പന്തളത്ത് കാറും വാനും കൂട്ടിയിടിച്ച്‌ രണ്ടുപേര്‍ക്ക് പരിക്ക്



പന്തളം: എം.സി റോഡില്‍ പന്തളത്ത് കാറും വാനും കൂട്ടിയിടിച്ച്‌ രണ്ടുപേര്‍ക്ക് പരിക്ക്. സി.എം ആശുപത്രിക്ക് മുന്നില്‍ വ്യാഴാഴ്ച വൈകീട്ട് മൂന്നിനാണ് അപകടം.

സ്റ്റേഷനറി സാധനങ്ങള്‍ വിതരണം ചെയ്യുന്ന വാനും ക്രിസ്ത്യന്‍ പുരോഹിതര്‍ സഞ്ചരിച്ച കാറുമാണ് കൂട്ടിയിടിച്ചത്.


വാന്‍ യാത്രക്കാരായ പന്തളം മുടിയൂര്‍ക്കോണം തച്ചുവേലിയില്‍ മനോജ് (39), പത്തനംതിട്ട പെരിങ്ങര വെള്ളപ്പറമ്ബില്‍ ഹാരിഷ് (28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പന്തളം സി.എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 


പന്തളത്ത് മണിക്കൂറോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.പിന്നീട് ക്രെയിന്‍ ഉപയോഗിച്ച്‌ വാഹനങ്ങള്‍ മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

Post a Comment

Previous Post Next Post