സൗദിയിൽ വാഹനാപകടം മൂന്നു മലയാളികൾ മരണപ്പെട്ടുതായിഫ്- സൗദിയിലെ തായിഫിലുണ്ടായ

വാഹനാപകടത്തിൽ മൂന്നു പേർ മരിച്ചു.

ഖത്തറിൽനിന്ന് ഉംറ നിർവഹിക്കാനെത്തിയ

ഫൈസലും കുടുംബവുമാണ് അപകടത്തിൽ പെട്ടത്.

ഫൈസലിന്റെ ഏഴും നാലും വയസ്സുള്ള മക്കളായ

അഭിയാൻ, അഹിയാൻ, ഭാര്യയുടെ മാതവ്

സാബിറ എന്നിവരാണ് മരിച്ചത്. പാലക്കാട്

പത്തിരിപ്പാല സ്വദേശികളാണ്. ദോഹയിൽ ഹമദ്

മെഡിക്കൽ സിറ്റിയിൽ ജീവനക്കാരനായ

ഫൈസൽ കുടുംബ സമേതം

ഉംറക്കുവരികയായിരുന്നു. തായിഫിനടത്താണ്

അപകടം. ഫൈസലും ഭാര്യാ പിതാവും തായിഫ്

അമീർ സുൽത്താൻ ആശുപത്രിയിലാണ്.

ഫൈസലിന്റെ ഭാര്യ സുമയ്യ അപകടത്തിൽ

പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Post a Comment

Previous Post Next Post