കോഴിക്കോട് ലോറിക്ക് അടിയിൽപ്പെട്ട് വയനാട് സ്വദേശിക്ക് ദാരുണാന്ത്യം

 


കോഴിക്കോട്: ബാലുശ്ശേരിക്ക് സമീപം എം.എം. പറമ്പിൽ ലോറിക്ക് അടിയിൽപ്പെട്ട് വയനാട് സ്വദേശി മരിച്ചു. വയനാട് വാകേരി കൃഷ്ണഗിരി നെല്ലിക്കാടം ഉന്നതയിലെ വെള്ളി (66) ആണ് മരിച്ചത്.

​ബാലുശ്ശേരി എം.എം. പറമ്പ് തെച്ചിയിലായിരുന്നു അപകടം നടന്നത്. സ്ഥലത്തെ ഒരു പറമ്പിൽ നിന്നും കൊക്കോ കയറ്റാനായി എത്തിയതായിരുന്നു ലോറി. 

വാഹനം പിന്നോട്ട് എടുക്കുന്നതിനിടെ വെള്ളി ലോറിക്കടിയിൽ പെടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

​മൃതദേഹം തുടർനടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Post a Comment

Previous Post Next Post