ഇടുക്കി അടിമാലി അടിമാലിയിൽ കാൽ വഴുതി കിണറ്റിൽ വീണ് ഒരാൾ മരണപ്പെട്ടു. പനംകുട്ടി സ്വദേശിയും ഇപ്പോൾ അടിമാലി കാംക്കോ ജംഗ്ഷനിൽ താമസിക്കുന്ന
നെല്ലിക്കൽ സജി 42 ആണ്
മരണപ്പെട്ടത് . ഇന്ന് രാവിലെ അടിമാലി വള്ളപ്പടിക്ക് സമീപമാണ് സംഭവം.
കിണർ തേക്കുന്ന ജോലിക്കായി പോയതായിരുന്നു സജി. ജോലി ചെയ്തുകൊണ്ടിരിക്കെ കാൽ വഴുതി കിണറ്റിൽ വീഴുകയായിരുന്നു. ഉടൻതന്നെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് അടിമാലി താലൂക്ക് ഹോസ്പിറ്റൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
