കാങ്കര്‍: ഛത്തീസ്ഗഡിലെ കാങ്കര്‍ ജില്ലയില്‍ ദേശീയപാത-30-ല്‍ രണ്ട് കാറുകള്‍ കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ ആറ് പേര്‍ മരിച്ചു.
വ്യാഴാഴ്ച രാത്രി വൈകി കാങ്കര്‍ കോട്വാലി പോലീസ് സ്റ്റേഷന്‍ പരിധിയിലെ നത്തിയ നവഗാവ് ഗ്രാമത്തിന് സമീപമാണ് അപകടം നടന്നത്. മൂന്ന് സ്ത്രീകള്‍, ഒരു കുട്ടി, രണ്ട് പുരുഷന്മാര്‍ എന്നിവരാണ് മരിച്ചത്.
അമിതവേഗതയാണോ അപകടകാരണമെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പരിക്കേറ്റവരുടെ നില അതീവ ഗുരുതരമായി തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
