ഗുണ്ടൽപേട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് ബേപ്പൂർ സ്വദേശികൾ മരിച്ചു



 കർണാടകയിലെ ഗുണ്ടൽ പേട്ട ബത്തേരി റൂട്ടിൽ ലോറിയും കാറും കൂട്ടി ഇടിച്ച് അപകടം കോഴിക്കോട്ബേപ്പൂർ സ്വദേശികൾ മരിച്ചു. ഒരാൾ ഗുരുതരാവസ്ഥയിൽ. കോഴിക്കോട്ബേപ്പൂർ സ്വദേശിയും ബെംഗളുരു ബെല്ലിൽ ഉദ്യോഗസ്ഥനുമായ മുഹമ്മദ് അജീർ (37) സഹോദരി ആയിഷ നൂറി, ഇവരുടെ മകൾ നൂഫിയ മുബാറക്ക് (18) എന്നിവരാണ് മരിച്ചത്. 9 വയസുള്ള കുട്ടി നഹിയാൻ മുബാറക്ക് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

 കുടുംബം സഞ്ചരിച്ച കാറും കേരള രെജിസ്ട്രേഷൻ ഭാരത് ബെൻസ് ലോറിയും ആണ് അപകടത്തിൽ പെട്ടത്. കാർ യാത്രക്കാരായ രണ്ട് സ്ത്രീയും ഒരു പുരുഷനും ഒരു കുട്ടിയും ആണ് അപകടത്തിൽ പെട്ടത്. രണ്ട് സ്ത്രീകൾ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു  മുഹമ്മദ് അജീർ ഹോസ്പിറ്റലിലേക്ക് പോകുന്നതിനിടെ മരണപ്പെട്ടു . ഒരു കുട്ടിയുടെ നില അതീവ ഗുരുതരമാണ്. . .

https://www.facebook.com/share/r/1BgmVEh5wS/



Post a Comment

Previous Post Next Post