തൃശ്ശൂർ : രാജന്‍-ഉഷ ദമ്ബതികളുടെ മകനാണ്തൃശ്ശൂര്‍ കാഞ്ഞാണിയില്‍ വിഷു ആഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന രണ്ട് യുവാക്കള്‍ ബൈക്കപകടത്തില്‍ മരിച്ചു
വാടാനാപ്പള്ളി-തൃശ്ശൂര്‍ സംസ്ഥാന പാതയിലെ കാരമുക്കില്‍ തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ വൈദ്യുതി പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്. ഇതിനിടെ സമീപത്തുണ്ടായിരുന്ന ഒരു സൈക്കിള്‍ യാത്രക്കാരനെയും ബൈക്ക് ഇടിച്ചു തെറിപ്പിച്ചു. സൈക്കിള്‍ യാത്രക്കാരന്റെ പരിക്ക് ഗുരുതരമല്ല. ഉടന്‍ തന്നെ നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് ഇരുവരെയും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അന്തിക്കാട് സ്വദേശി അശ്വിന്‍ (23) കണ്ടശ്ശാംകടവ് സ്വദേശി വിഷ്ണു (20) എന്നിവരാണ് മരിച്ചത്. അശ്വിന്‍ തൈക്കാട്ടുശ്ശേരി വൈദ്യരത്‌നം ഔഷധശാലയിലെ ജീവനക്കാരനാണ്. രാജന്‍-ഉഷ ദമ്ബതികളുടെ മകനാണ്. ഷാജു-നിഷ ദമ്ബതികളുടെ മകനാണ് മരിച്ച വിഷ്ണു. ജിഷ്ണു ഇരട്ടസഹോദരനാണ്. വിഷു പ്രമാണിച്ച് നടന്ന കലാപരിപാടികള്‍ കണ്ടു മടങ്ങുന്നതിനിടെയാണ് യുവാക്കള്‍ അപകടത്തില്‍പ്പെട്ടത്. കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഒരുപോലെ സങ്കടത്തിലാഴ്‌ത്തിയിരിക്കുകയാണ് ഈ അപ്രതീക്ഷിത വിയോഗം.
മാങ്ങാട്ടുകര റോഡിന് സമീപം തിങ്കളാഴ്ച രാത്രി 10:30ണാണ് അപകടം നടന്നത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് വൈകിട്ട് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
