വീടിനടുത്തുള്ള കുളത്തിൽ കുളിക്കവെ 14 വയസ്സുകാരൻ മുങ്ങി മരിച്ചു




തിരൂർ: വീടിനടുത്തുള്ള കുളത്തിൽ കുളിക്കുന്നതിനിടെ പതിനാലുകാരൻ മുങ്ങിമരിച്ചു. ആലത്തിയൂർ പൊയിലിശ്ശേരി ഹനുമാൻ കാവിനടുത്ത് താമസിക്കുന്ന തടത്തരികത്ത് നിബിൻഷാൻ (14) ആണ് ദാരുണമായി മരണപ്പെട്ടത്.

വീടിന് സമീപത്തെ കുളത്തിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. കുട്ടി വെള്ളത്തിൽ താഴ്ന്നുപോയത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ നാട്ടുകാർ ചേർന്ന് പുറത്തെടുത്ത് ആലത്തിയൂർ ഇമ്പിച്ചി ബാവ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post