മണ്ണുത്തി കാർഷിക സർവകലാശാലാ ക്യാമ്പസിൽ പി.എച്ച്.ഡി വിദ്യാർത്ഥി കുളത്തിൽ വീണ് മരിച്ചു



​തൃശൂർ: മണ്ണുത്തി കാർഷിക സർവകലാശാലാ ക്യാമ്പസിലെ കുളത്തിൽ കാൽവഴുതി വീണ് പി.എച്ച്.ഡി വിദ്യാർത്ഥി ദാരുണമായി മരിച്ചു. കർണാടക ചിന്തനഹള്ളി സ്വദേശി കിഷോർ കുമാർ ഗൗഡയാണ് മരിച്ചത്.

​ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ഹോസ്റ്റലിൽ നിന്ന് സുഹൃത്തിനൊപ്പം ഡ്രാഗൺ ഫ്രൂട്ട് പറിക്കാൻ പോയതായിരുന്നു കിഷോർ കുമാർ. ഇതിനിടയിൽ പൈനാപ്പിൾ തോട്ടത്തിന് സമീപമുള്ള കുളത്തിലേക്ക് കാൽവഴുതി വീഴുകയായിരുന്നു.

​വിവരമറിഞ്ഞ ഉടൻ തന്നെ ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി തെരച്ചിൽ നടത്തി മൃതദേഹം പുറത്തെടുത്തു. തുടർനടടികൾക്കായി മൃതദേഹം തൃശൂർ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

Post a Comment

Previous Post Next Post