പൊന്നാനി - കുറ്റിപ്പുറം ആറുവരി പാത അയിങ്കലത്ത് വെച്ച് ഇന്ന് പുലർച്ചെ ലോറിയും കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.
അപകടത്തിൽ സാരമായി പരിക്ക് പറ്റിയ കാർ ഡ്രൈവർ കൊല്ലം സ്വദേശി ഇർഫാനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും, നിസ്സാരമായി പരിക്കേറ്റ മറ്റു രണ്ടുപേരെ കുറ്റിപ്പുറത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊന്നാനി ഫയർഫോഴ്സും, പോലീസും, അസിസ്റ്റൻറ് നേഴ്സ് വിനീത്, ആംബുലൻസ് ഡ്രൈവർമാർ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു.
