പൊന്നാനിയിൽ ബൈക്ക് ബസ്സുമായി കൂട്ടിയിടിച്ചു പരിക്കേറ്റു ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരണപ്പെട്ടു

 



മലപ്പുറം പൊന്നാനി: പൊന്നാനിയിൽ വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരണപ്പെട്ടു. പുതുപൊന്നാനി നാലാം കല്ല് 43-ാം വാർഡിൽ മാറാപ്പിന്റെ അഷ്റഫിന്റെ മകൾ നിഹാല (19) ആണ് അന്തരിച്ചത്.

​ഏതാനും ദിവസങ്ങൾക്ക് മുൻപ് പൊന്നാനി താലൂക്ക് ആശുപത്രിക്ക് മുൻവശത്തുവെച്ച് നിഹാല സഞ്ചരിച്ച ബൈക്ക് ബസ്സുമായി കൂട്ടിയിടിച്ചായിരുന്നു അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം സംഭവിച്ചത്.

​എം.ഐ. ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ഈ വർഷം പ്ലസ് ടു പാസ്സായ നിഹാലയുടെ വേർപാട് നാടിനും കുടുംബത്തിനും വലിയൊരു നൊമ്പരമായി മാറി.

​മാതാപിതാക്കൾ: മാറാപ്പിന്റെ അഷ്റഫ് & കുടുംബം

​സഹോദരങ്ങൾ: ജെസ്സി, സുഹൈല, അഷ്കർ

Post a Comment

Previous Post Next Post