പൊന്നാനി: പൊന്നാനി നരിപ്പറമ്പിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരണപ്പെട്ടു. അൽപസമയം മുമ്പാണ് ദാരുണമായ ഈ സംഭവം നടന്നത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ ഉടൻതന്നെ പൊന്നാനി ആംബുലൻസ് പ്രവർത്തകർ പൊന്നാനി ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
പൊന്നാനി നരിപ്പറമ്പ് ഗുലാബ് നഗറിലാണ് അപകടമുണ്ടായത്.
അപകടത്തിൽ മാങ്ങാട്ടൂർ സ്വദേശി വേലായുധൻ എന്നവരാണ് മരണപ്പെട്ടത്
