ചങ്ങനാശ്ശേരി പുവത്തുംമൂടിനു സമീപം വാഹനങ്ങളുടെ കൂട്ടയിടി; കാറും, ഓട്ടോറിക്ഷയും, ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രികയായ തൃക്കൊടിത്താനം സ്വദേശിനിയ്ക്ക് ദാരുണാന്ത്യം



കോട്ടയം: ചങ്ങനാശ്ശേരി പൂവത്തുംമൂടിനു സമീപം അപകടം. കാറും, ഓട്ടോറിക്ഷയും, ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രികയ്ക്ക് ദാരുണാന്ത്യം. തൃക്കൊടിത്താനം കുന്നുംപുറം സ്വദേശിനി ജസ്റ്റിറോസ് ആന്റണി (40)ആണ് അപകടത്തിൽ മരിച്ചത്.

ഭർത്താവ് ജസ് വിൻ മക്കൾ ജോവാൻ,ജോൺ ഉൾപ്പെടെ അഞ്ചു പേർക്ക് പരിക്കേറ്റു. തെങ്ങണാ ഭാഗത്തുനിന്ന് നിന്നും വന്ന ബൈക്കും, ഓട്ടോറിക്ഷയും മാമൂട് ഭാഗത്തുനിന്ന് വന്ന കാറും തമ്മിൽ കൂട്ടി ഇടിക്കുകയായിരുന്നു

Post a Comment

Previous Post Next Post