കച്ചവടത്തിനായി കൊണ്ടുവന്ന പോത്ത് വിരണ്ടോടി, മണിക്കൂറുകള്‍ നീണ്ട പരാക്രമത്തില്‍ യുവാവിന് ദാരുണാന്ത്യം

 


കാസര്‍കോട് മൊഗ്രാല്‍ പുത്തൂരില്‍ വാഹനത്തില്‍ നിന്ന് ഇറക്കുന്നതിനിടെ വിരണ്ടോടിയ പോത്തിന്റെ കുത്തേറ്റ് ഒരാള്‍ മരിച്ചു.

കര്‍ണാടക ചിത്രദുര്‍ഗ സ്വദേശി സാദിഖ് ആണ് മരിച്ചത്. 22 വയസായിരുന്നു. ഗുരുതരമായി പരിക്കേറ്റ സാദിഖിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വൈകീട്ട് അഞ്ച് മണിയോടെയാണ് പോത്ത് വിരണ്ടോടിയത്. 


സാദിഖും പിതാവും പോത്ത് കച്ചവടം ചെയ്യുന്നവരാണ്. സാദിഖിനെ ആക്രമിച്ച ശേഷം രണ്ട് കിലോമീറ്ററോളം ദൂരം പോത്ത് വിരണ്ടോടി. സമീപത്തെ കടകളിലെല്ലാം പോത്തിന്‍റെ ആക്രമണത്തില്‍ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. റോഡിലൂടെ പോവുകയായിരുന്ന സ്കൂട്ടര്‍ യാത്രികയെയും പോത്ത് ഇടിച്ചുവീഴ്ത്തി. കാസര്‍കോട് നിന്ന് പൊലീസും അഗ്നിശമന സേനയും എത്തിയാണ് പോത്തിനെ നിയന്ത്രണത്തിലാക്കിയത്. വൈകീട്ട് ഏഴുമണിയോടെയാണ് പോത്തിനെ  പിടിച്ചുകെട്ടാനായത്

Post a Comment

Previous Post Next Post