കരിങ്ങനാട് മിനിലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു



കൊപ്പം വിളയൂര്‍ കരിങ്ങനാട് ചന്തപ്പടിയില്‍ മിനിലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച്‌ സ്കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു.

പ്രഭാപുരം മിഠായിത്തെരുവില്‍ മുണ്ടേക്കോട്ടില്‍ പാക്കരത്ത് മുഹമ്മദ് ഹനീഫയാണ് (54) മരിച്ചത്. ഒപ്പമുണ്ടായിരുന്ന പ്രഭാപുരം സ്വദേശി വാപ്പുട്ടിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


വ്യാഴാഴ്ച രാവിലെ 8.30-നാണ് അപകടം. പ്രഭാപുരം ഭാഗത്തുനിന്ന്‌ പുലാമന്തോള്‍ ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടറും എതിരേ വന്ന മിനിലോറിയും കൂട്ടിയിടിക്കുകയായിരുന്നു. നാട്ടുകാര്‍ രണ്ടുപേരെയും ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മുഹമ്മദ് ഹനീഫ മരിച്ചു. കൊപ്പം പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

മുഹമ്മദ് ഹനീഫയുടെ ഭാര്യ: ലൈല. മക്കള്‍: സലീന, അല്‍ഫാസ്, ഷംന. സഹോദരങ്ങള്‍: ഫാത്തിമ, സുബൈദ, റസിയ, പരേതനായ കരീം.

Post a Comment

Previous Post Next Post