താനൂരിൽ ഓടികൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ് യാത്രകാരൻ മരണപ്പെട്ടു


മലപ്പുറം താനൂർ മൂച്ചിക്കൽ ഓടികൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ് യാത്രക്കാരൻ മരണപ്പെട്ടു ഇന്ന് ഉച്ചക്ക് ശേഷം   മൂച്ചിക്കാലിനും പെരുവഴി അമ്പലത്തിന്റെയും ഇടയിൽ ആണ് സംഭവം. അപകട വിവരം അറിഞ്ഞെത്തിയ താനൂർ പോലീസ്   മറ്റ്‌ നടപടികൾക്ക് ശേഷം മൃതദേഹം തിരൂർ ജില്ലാ ഹോസ്പിറ്റലിലേക്ക്‌ മാറ്റി. തിരുവനന്തപുരം  അഞ്ചുതെങ്ങ്    സ്വദേശി  ആഞ്ജലോസ് ന്റെ മകൻ കുഞ്ഞുമോൻ 54 വയസ്സ് ആണ് മരണപ്പെട്ടത്   വാതിൽപടിയിൽ ഇരുന്ന് ഉറങ്ങിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.  കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു   



Post a Comment

Previous Post Next Post