കോഴിക്കോട് ബസ്സും ബൈക്കും കൂട്ടി ഇടിച്ച് പടിക്കൽ സ്വദേശി മരണപ്പെട്ടു

 



കോഴിക്കോട് മങ്കാവ് കിണാശ്ശേരി ബസ്സും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരണപ്പെട്ടു ഇന്ന്  ഉച്ചക്ക് ശേഷം ആണ് അപകടം.മലപ്പുറം ചേളാരി പടിക്കൽ സ്വദേശി ഓടഞ്ഞിയിൽ താമസിക്കുന്ന ചാലമ്പത്ത് യൂസുഫ് – ആയിഷ എന്നിവരുടെ മകൻ റഷീദ് KJ മരണപെട്ടു. 


കിണാശ്ശേരി കുളങ്ങര പീടികയിൽ വെച്ചാണ് അപകടം. ബേക്കറി ജീവനക്കാരനായ റഷീദ് ബൈക്കിൽ പോകുമ്പോൾ ബസിടിക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകീട്ട് മരിച്ചു. ഭാര്യ. സുഹൈല. മകൻ ജിഷാദ്

Post a Comment

Previous Post Next Post