സഹോദരന്‍ മൊബൈല്‍ ഫോണ്‍ നല്‍കിയില്ല; എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി, സംഭവം തിരുവനന്തപുരത്ത്തിരുവനന്തപുരം: എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലോട് സ്വദേശി ചിത്രയുടെ മകള്‍ അശ്വതിയെ ആണ് ഇന്നലെ രാത്രി ഏഴ് മണിയോടെ വീടിന്റെ ജനല്‍ കമ്ബിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം.


മരിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്ബ് സഹോദരന്‍ അനുവുമായി അശ്വതി വഴക്കിട്ടിരുന്നു. മൊബൈല്‍ ഫോണിന് വേണ്ടിയായിരുന്നു വഴക്കിട്ടത്. തുടര്‍ന്ന് കിടപ്പുമുറിയില്‍ കയറി കതകടച്ചു. ഏറെ സമയം കഴിഞ്ഞും അശ്വതി പുറത്തേയ്ക്ക് വരാതിരുന്നതോടെ ജനലിലൂടെ നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്. ആശുപത്രിയില്‍ എത്തിക്കും മുമ്ബ് മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Post a Comment

Previous Post Next Post