യുവാവ് ബൈക്കപകടത്തില്‍ മരിച്ചു
തിരുവനന്തപുരം  വട്ടപ്പാറ : നിയന്ത്രണംവിട്ട് ബൈക്കില്‍നിന്നു വീണ യുവാവ് എതിരേ വന്ന പിക്കപ്പ് വാന്‍ കയറി മരിച്ചു. വെമ്ബായം, പെരുങ്കൂര്‍, വിളയില്‍ ഉത്രാടം വീട്ടില്‍ വിജയന്റെയും രാധയുടെയും മകന്‍ ബിജു(32)വാണ് മരിച്ചത്

ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന വേറ്റിനാട് മണ്ഡപം സ്വദേശി വിഷ്ണുവിനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച വൈകീട്ട്‌ മൂന്നുമണിയോടെ വട്ടപ്പാറ ജങ്‌ഷനിലായിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്തുനിന്ന് വട്ടപ്പാറയിലേക്കു വരികയായിരുന്ന ബൈക്ക് മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ എതിര്‍ദിശയില്‍ വന്ന പിക്കപ്പ് വാനിന്റെ അടിയിലേക്കു വീഴുകയായിരുന്നു. 

വാനിന്റെ ചക്രം ഇരുവരുടെയും ശരീരത്തിലൂടെ കയറിയിറങ്ങി. പരിക്കേറ്റവരെ നാട്ടുകാരും വട്ടപ്പാറ പോലീസും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ബിജുവിനെ രക്ഷിക്കാനായില്ല. പെയിന്റിങ്‌ തൊഴിലാളിയായിരുന്നു മരിച്ച ബിജു. ഭാര്യ: നിമിഷ. മകന്‍: തൃലോക്.


Post a Comment

Previous Post Next Post