പുഴയോരം ബൈപ്പാസില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച്‌ യുവാവിന് ഗുരുതര പരിക്ക്ഇടുക്കി   തൊടുപുഴ: ഗതാഗതത്തിന് തുറന്ന് കൊടുക്കാത്ത പുഴയോരം ബൈപ്പാസില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരുക്കേറ്റു

മണക്കാട് പുതുപ്പരിയാരം സ്വദേശി കാളിദാസ് ഷിബുവിനാണ് അപകടത്തില്‍ പരുക്കേറ്റത്.


ഇയാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട്, എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ടാണ് സംഭവം.


ബൈക്ക് യാത്രികന്‍ അമിത വേഗതയിലായിരുന്നെന്നും ജീപ്പ് ഓടിച്ചിരുന്നയാളുടെ മടിയില്‍ കുഞ്ഞുണ്ടായിരുന്നതായും പ്രദേശവാസികള്‍ പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസെടുത്തു

Post a Comment

Previous Post Next Post