വഴക്കിനിടെ ജ്യേഷ്ഠന്‍റെ അടിയേറ്റ അനുജന്‍ മരിച്ചു



വയനാട്  കല്‍പ്പറ്റ: വഴക്കിനിടെ ജ്യേഷ്ഠന്‍റെ അടിയേറ്റ അനുജന്‍ മരിച്ചു. അച്ചൂരാനം അഞ്ചാംനന്പര്‍ കോളനിയിലെ എലപ്പുള്ളില്‍ ജോര്‍ജ്-ഡെയ്സി ദന്പതികളുടെ മകന്‍ റെനിയാണ്(34)മരിച്ചത്

സഹോദരന്‍ ബെന്നിയെ വൈത്തിരി പോലീസ് കസ്റ്റഡിയിലെടുത്തു. 


കഴിഞ്ഞ രാത്രി മദ്യലഹരിയിലാണ് സഹോദരങ്ങള്‍ വഴക്കടിച്ചത്. ഇന്നലെ രാവിലെയാണ് വീട്ടില്‍ മരിച്ച നിലയില്‍ റെനിയെ കണ്ടെത്തിയത്. തലയില്‍ മാരകമായി മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. തര്‍ക്കത്തിനിടെ ബെന്നി ചുറ്റികയ്ക്ക് അടിച്ചതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. ബെന്നി രാവിലെ ജോലിക്ക് പോയിരുന്നു. പോലീസ് വീട്ടിലെത്തിയതിനു പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്.

Post a Comment

Previous Post Next Post