താലൂക് ആശുപത്രിയില്‍ ലാബ് ടെക്നീഷ്യനായ യുവതി ട്രെയിന്‍ തട്ടി മരിച്ചു; അപകടം പാളം മുറിച്ച്‌ കടക്കുന്നതിനിടെ



നീലേശ്വരം: താലൂക് ആശുപത്രിയിലെ ലാബ് ടെക്നീഷ്യനായ യുവതി പാളം മുറിച്ച്‌ കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി മരിച്ചു.

ഉപ്പള മംഗല്‍പാടി ഗവ. താലൂക് ഹെഡ്ക്വാര്‍ടേഴ്സ് ആശുപത്രിയിലെ ലാബ് ടെക്‌നീഷ്യന്‍ നീലേശ്വരം കടിഞ്ഞിമൂലയിലെ പി ഐശ്വര്യ (27) ആണ് മരിച്ചത്.


ബുധനാഴ്ച വൈകീട്ട് ഉപ്പള റെയില്‍വെ സ്റ്റേഷന് സമീപത്താണ് അപകടം സംഭവിച്ചത്. നീലേശ്വരം കടിഞ്ഞിമൂലയില ജനാര്‍ധനന്‍ - ശോഭ ദമ്ബതികളുടെ മകളാണ്. ഭര്‍ത്താവ്: വിപിന്‍ (ദേവന്‍ ആര്‍ട്സ്, നീലേശ്വരം) മകള്‍. ആഷ് വിപ (മൂന്ന് വയസ്). സഹോദരങ്ങള്‍: ആദിത്യ, അഭിരാജ്.


മൃതദേഹം മഞ്ചേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മംഗല്‍പാടി താലൂക് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി

Post a Comment

Previous Post Next Post