ദേശീയപാതയിൽ കാറുകൾ തമ്മിൽ കൂട്ടി ഇടിച്ച് രണ്ട് പേർക്ക് പരിക്ക്

 


മലപ്പുറം ദേശീയപാത66 തിരൂരങ്ങാടി കൂരിയാട് കാറുകൾ തമ്മിൽ കൂട്ടി ഇടിച്ച് കാർ യാത്രക്കാരായ രണ്ട് പേർക്ക് പരിക്ക് ഇന്ന് രാവിലെ 8മണിയോടെ ആണ് അപകടം കോഴിക്കോട് ഭാഗത്തേക്ക്‌ പോവികയായിരുന്ന ഇലക്ട്രിക്ക് കാറും എതിർ ദിശയിൽ നിന്നും വന്ന കാറും കൂട്ടി ഇടിച്ചാണ് അപകടം . വേങ്ങര ഊരകം സ്വദേശി  പറമ്പത്ത് മുഹമ്മദ്‌  ആസിഫ്, കൊണ്ടോട്ടി സ്വദേശി പാലക്ക പറമ്പ് ചക്കൻചോല മുഹമ്മദ് ഷാഫി (25),  എന്നിവർക്കാണ് പരിക്ക് പരിക്കേറ്റ രണ്ട് പേരെയും തിരൂരങ്ങാടി mkh ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് തൃശ്ശൂർ- കോഴിക്കോട് ദേശീയപാതയിൽ ഒരു മണിക്കൂറോളം ഗതാഗത തടസ്സമുണ്ടായി. അപകടത്തിൽ പെട്ട വാഹനത്തിൽ നിന്ന് ഓയിൽ റോഡിൽ പറന്നൊഴുകിയതാണ് കാരണം.  താനൂരിൽ നിന്നും ഫയർ ഫോയ്‌സ് എത്തി ആണ് റോഡ് ക്ലീൻ ചെയ്തത്  ആക്‌സിഡന്റ് റെസ്ക്യൂ  പ്രവർത്തകരും  നാട്ടുകാരും വെങ്ങര പോലീസും  ഹൈവേ പോലീസും  ചേർന്ന് ഗതാഗതം നിയന്ത്രിച്ചു 



Post a Comment

Previous Post Next Post