വട്ടപ്പാറയിൽ ചരക്ക് ലോറി വീണ്ടും മറിഞ്ഞു.കഴിഞ്ഞദിവസം അപകടത്തിൽപ്പെട്ട അതേ സ്ഥലത്ത്മലപ്പുറം വളാഞ്ചേരി വട്ടപ്പാറ വീണ്ടും അപകടം. നിയന്ത്രണം വിട്ട ലോറി വളവിൽ മറിഞ്ഞു. വ്യാഴാഴ്ച 12.20 ഓടെയാണ് അപകടം.ലോറിക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഒരു മാസത്തിനിടെ ഒൻപത് അപകടങ്ങളാണ് ഈ വളവിൽ ഉണ്ടായത്. വെള്ളിയാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ മൂന്ന് പേർക്കാണ് ജീവൻ നഷ്ടമായത്. കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് ഉള്ളി കയറ്റി വരികയായിരുന്ന ലോറി വളവിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പിന്നീട് ശനിയാഴ്ച രാത്രി ഇതേ സ്ഥലത്ത് വീണ്ടും അപകടമുണ്ടായി.വട്ടപ്പാറ വളവിൽ അപകടങ്ങൾ പതിവായിട്ടും പരിഹാര നടപടികൾ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടി.അപകടം ഒഴിവാക്കാൻ ബൈപ്പാസ് നിർമാണം തുടങ്ങി. രാത്രികാലങ്ങളിൽ വളവിൽ ചരക്ക് വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത്.

Post a Comment

Previous Post Next Post