ദേശീയപാത വളാഞ്ചേരി മൂടാലിനു സമീപം നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡരികിൽ നിർത്തിയിട്ട വാഹനങ്ങളിൽ ഇടിച്ച് അപകടം.



മലപ്പുറം  വളാഞ്ചേരി: ദേശീയപാത വളാഞ്ചേരിയ്ക്കു സമീപം എം.എം.എം മൂടാലിൽ പെട്രോൾ പമ്പിനു സമീപം വാഹനാപകടം. ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. തിരുവനന്തപുരത്തുനിന്നും കോഴിക്കോട്ടേയ്ക്കു സഞ്ചരിച്ച കാർ തൊട്ടു പിറകിൽ കയറി വന്ന മറ്റൊരു കാറിനും ബൈക്കിനും സൈഡു നൽകുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിൽ നിർത്തിയിട്ട മണ്ണുമാന്തി യന്ത്രം, റോഡ് റോളർ എന്നിവയിൽ ഇടിക്കുകയായിരുന്നു.സംഭവത്തിൽ തിരുവനന്തപുരം കരമന സ്വദേശികളായ ഷാജഹാൻ, ജയകുമാർ എന്നിവരെ ചെറു പരുക്കുകളോടെ വളാഞ്ചേരി നടക്കാവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കാർ മണ്ണുമാന്തി യന്ത്രത്തിൽ തട്ടിയ ശേഷം മീറ്ററുകൾക്കപ്പുറത്ത് നിർത്തിയിട്ട റോഡ് റോളറിൽ ഇടിച്ചു നിൽക്കുകയായിരുന്നു. അപകടത്തിൽ വാഹനത്തിന്റെ ഒരു ഭാഗം പൂർണമായും തകർന്നു. കുറ്റിപ്പുറം പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

Post a Comment

Previous Post Next Post