കെഎസ്ആർടിസി ബസ്സും ലോറിയു കൂട്ടി ഇടിച്ച് പൊന്നാനി സ്വദേശിക്ക് പരിക്ക്



തൃശ്ശൂർ തൃപ്രയാർ: കെഎസ്ആർടിസി

ബസിൽ ലോറിയിടിച്ച് യാത്രികന്

പരിക്ക്. പൊന്നാനി സ്വദേശി

സ്രാങ്കിന്റെ വീട്ടിൽ സാനു മകൻ

സക്കീറിന് (26) ആണ് പരിക്കേറ്റത്.

തൃപ്രയാർ ബസ് സ്റ്റാൻഡിന് സമീപം

ബസ് സ്റ്റോപ്പിൽ നിന്നും യാത്ര

തുടങ്ങിയ കെഎസ്ആർടിസി ആണ്

അപകടത്തിൽപ്പെട്ടത്.

എതിർദിശയിൽ നിന്നും മറ്റൊരു

വണ്ടിയെ മറി കടന്നു വന്ന ലോറി

ഇടിക്കുകയായിരുന്നു. സക്കീറിന്

കൈക്ക് ഗുരുതര പരിക്കുണ്ട്.

പരിക്കേറ്റ സക്കീറിനെ തൃപ്രയാർ

ആക്ട്സ് പ്രവർത്തകർ തൃശൂരിൽ

അശ്വിനി ആശുപത്രിയിൽ

പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post