കടവല്ലൂരിൽ ടോറസ് ലോറിക്ക് പിറകിൽ ആംബുലൻസ് ഇടിച്ച് അപകടം ; മൂന്നു പേർക്ക്



തൃശ്ശൂർ  പെരുമ്പിലാവ്:കടവല്ലൂർ അമ്പലം സ്റ്റോപ്പിൽ രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് ടോറസ് ലോറിക്ക് പിറകിലിടിച്ചുണ്ടായ അപകടത്തിൽ ആംബുലൻസിലുണ്ടായിരുന്ന രോഗി ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്. നെടുമങ്ങാട് സ്വദേശി അഫ്സൽ മൻസിലിൽ വീട്ടിൽ 28 വയസ്സുള്ള അഫ്സൽ, തിരുവനന്തപുരം സ്വദേശി കൈട്ടായിൽ വീട്ടിൽ 32 വയസ്സുള്ള വിനീത് ആംബുലൻസിലുണ്ടായിരുന്ന രോഗി എന്നിവർക്കാണ് പരിക്കേറ്റത്.


കുറ്റിപ്പുറത്ത് നിന്നും രോഗിയുമായി തൃശ്ശൂരിലേക്ക് പോവുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത് ചങ്ങരംകുളം ഭാഗത്തുനിന്ന് വന്നിരുന്ന ടോറസ് ലോറി കടവല്ലൂർ അമ്പലം സ്റ്റോപ്പിൽ നിന്നും പഴഞ്ഞി റോഡിലേക്ക് തിരിയുമ്പോഴാണ് അപകടമുണ്ടായത്.

Post a Comment

Previous Post Next Post