പഴയങ്ങാടിയില്‍ ലോറി കടയിലേക്കു പാഞ്ഞുകയറി; രണ്ട് പേര്‍ക്ക് പരിക്ക്



  കണ്ണൂർ പഴയങ്ങാടി: പഴയങ്ങാടി പാലത്തിന് സമീപം ട്രാന്‍സ്ഫോര്‍മറില്‍ ഇടിച്ച്‌ നിയന്ത്രണം വിട്ട ലോറി കടകളിലേക്ക് ഇടിച്ചു കയറി മറിഞ്ഞ് ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും പരിക്കേറ്റു.

ബിഹാര്‍ സ്വദേശികളായ വികാസ് കുമാര്‍, രാം ശങ്കര്‍ കുമാര്‍ എന്നിവര്‍ക്കാണു പരിക്കേറ്റത്. ഇവരെ പഴയങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


പുലര്‍ച്ചയ്ക്ക് അഞ്ചോടെയായിരുന്നു അപകടം. കണ്ണൂര്‍ ഭാഗത്തുനിന്ന് പ്ലാസ്റ്റിക്ക് സാധനങ്ങളുമായി പഴയങ്ങാടി ഭാഗത്തേക്കു വരികയായിരുന്നു ലോറി. പഴയങ്ങാടി പാലത്തിനു സമിപം കെഎസ്ടിപി റോഡിലെ വളവില്‍ നിയന്ത്രണം വിട്ട് ട്രാന്‍സ് ഫോമറില്‍ ഇടിച്ച്‌ സമീപത്തെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കെട്ടിടത്തിലേക്ക് ഇടിച്ചു കയറി മറിയുകയായിരുന്നു

കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സിറ്റി സണ്‍ മെഡിക്കല്‍സ്, നിസാമിയ കര്‍ട്ടന്‍സ്, സിമന്‍റ് വ്യാപാര സ്ഥാപനം എന്നിവ തകര്‍ന്നു. ലോറി ഇടിച്ചു കയറി സമീപത്തെ പെട്ടിക്കട പൂര്‍ണമായും തകര്‍ന്നു. ട്രാന്‍സ്ഫോര്‍മര്‍ തകര്‍ന്നതിനെത്തുടര്‍ന്ന് പ്രദേശത്തെ വൈദ്യുതി ബന്ധം താറുമാറായി.

Post a Comment

Previous Post Next Post