നായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് തെന്നിമറിഞ്ഞ് വീണ് ദമ്പതികൾക്ക് പരിക്ക്

 


 ചാവക്കാട് പൊന്നാനി ദേശീയപാത പാലപ്പെട്ടി സ്വാമിപ്പടി മെഹ്ഫിൽ ഓഡിറ്റോറിയത്തിന് സമീപം നായ കുറകെ ചാടിയതിനെ തുടർന്ന് ബൈക്ക് തെന്നിമറിഞ്ഞാണ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്ക് പറ്റിയ കോഴിക്കോട് സ്വദേശികളായ മുസ്തഫ,ഭാര്യ ആയിഷ എന്നിവരെ help&care ആംബുലൻസ് പ്രവർത്തകർ ചേർന്ന് പുത്തൻപള്ളി KMM ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post