വഴിയമ്പലത്ത്‌ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്



തൃശ്ശൂർ ദേശീയപാത കയ്പമംഗലം വഴിയമ്പലം സെന്ററിൽ കാറും പിക്കപ്പ് വാനും  കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. വടക്ക് ഭാഗത്ത് നിന്നും വന്നിരുന്ന കാറിന് പിന്നിൽ അതെ ദിശയിൽ തന്നെ വരികയായിരുന്ന പിക്കപ് ഇടിക്കുകയായിരുന്നു. കാറിലിടിച്ച് നിയന്ത്രണം വിട്ട പിക്കപ്പ് 25 മീറ്ററോളം ദൂരേക്ക് തെറിച്ചു പോയി മറിയുകയായിരുന്നു. റോഡിൽ നിന്നിരുന്ന കയ്പമംഗലം സ്വദേശി ഈരേക്കാട്ട് രാജു ശാന്തിക്കും പിക്കപ്പ് വാൻ ഡ്രൈവർക്കും ആണ് പരിക്ക് ഇവരെ, വി വൺ, പുന്നക്കബസാർ ആക്ടസ് ആംബുലൻസ് പ്രവർത്തകകർ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്

Post a Comment

Previous Post Next Post