മാങ്കുളത്ത് കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികൾ മുങ്ങി മരിച്ചു



ഇടുക്കി അടിമാലി: ഇടുക്കി മാങ്കുളം വല്യപാറക്കുട്ടി കയത്തിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികൾ മുങ്ങി മരിച്ചു. കാലടി മഞ്ഞപ്ര സ്വദേശികളായ സ്കൂൾ വിദ്യാർഥികളാണ് മരിച്ചത് .

ഇന്ന് ഉച്ചക്ക് രണ്ടരയോടെ ആയിരുന്ന

അപകടം.അങ്കമാലി മഞ്ഞപ്ര ജ്യോതി

സെൻട്രൽ സ്കൂളിൽ നിന്നുള്ള

മുപ്പതോളം വിദ്യാർത്ഥികളും

അധ്യാപകരും ആണ്

വിനോദയാത്രയ്ക്ക് മാങ്കുളത്ത്

എത്തിയത്. വലിയ കുട്ടി ഭാഗത്ത്

കുട്ടികൾ കുളിക്കാൻ ഇറങ്ങുന്നതിനിടെ

അപകടത്തിൽപെടുകയായിരുന്നു.

അഞ്ച്കുട്ടികളാണ് വെള്ളത്തിൽ

കുളിക്കാൻ ഇറങ്ങിയത്.

ഇതിൽ മൂന്നുപേർ

അപകടത്തിൽപ്പെടുകയായിരുന്നു.

രണ്ടുപേരെ രക്ഷപ്പെടുത്തി. അങ്കമാലി

മഞ്ഞപ്ര ജ്യോതിസ് സ്കൂളിലെ

വിദ്യാർഥികളായ റിച്ചാർഡ്, ജോയൽ,

അർജുൻ എന്നിവരാണ് മരണപ്പെട്ടത്.

വെള്ളത്തിൽ വീണതിനെത്തുടർന്ന്

സമീപവാസികൾ എത്തിയാണ്

രക്ഷാപ്രവർത്തനം നടത്തിയത്.

ഉടൻതന്നെ അടിമാലി താലൂക്ക്

ആശുപത്രിയിൽ എത്തിച്ചെങ്കിലും

മൂന്നുപേരുടെയും ജീവൻ

രക്ഷിക്കാനായില്ല. മൃതദേഹം അടിമാലി

താലൂക്ക് ആശുപത്രി മോർച്ചറിയിൽ

സൂക്ഷിച്ചിരിക്കുകയാണ്.

ഒരുമാസത്തിനിടെ 5 പേർ ആണ്ഇവിടെ

മരണപ്പെട്ടത്.

Post a Comment

Previous Post Next Post