വെങ്ങരയില്‍ ചെത്തു തൊഴിലാളി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തികണ്ണൂര്‍: വെങ്ങരയില്‍ ചെത്തുതൊഴിലാളി ട്രെയിന്‍ തട്ടി മരിച്ചു.പാപ്പിനിശ്ശേരി റെയ്ഞ്ച് മുന്‍ ചെത്ത് തൊഴിലാളിയും മാട്ടൂല്‍ കാവിലെപറമ്ബിലെ കള്ള് ഷാപ്പ് ജീവനക്കാരനുമായ വെങ്ങര മുക്കിന് സമീപമുള്ള കൊള്ളിയന്‍ വളപ്പില്‍ ബാലകൃഷ്ണനാണ് (58) ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.

വെള്ളിയാഴ്ച്ച വൈകുന്നേരം മൂന്ന് മണിയോടെ വീടിന് സമിപമുള്ള റെയില്‍വ്വേ ട്രാക്ക് മുറിച്ച്‌ കടക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.ഭാര്യ: മാപ്പള്ളി രമണി. മക്കള്‍: സനിത്, (എറണാകുളം) സ്നേഹ . മരുമകന്‍:നിഖില്‍ സഹോദരങ്ങള്‍:ഗണേശന്‍,വിനു.ബാബു,വിനോദ് ,വിജയന്‍. പഴയങ്ങാടി പോലിസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോട്ടത്തിന് ശേഷം ശനിയാഴ്ച്ചഉച്ചയ്ക്ക് വെങ്ങര സമുദായ ശ്മശാനത്തില്‍ സംസ്കരിക്കും.

Post a Comment

Previous Post Next Post