കൊയിലാണ്ടിയിൽ യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി



കൊയിലാണ്ടി: യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. നടുവത്തൂർ അരീക്കര ക്ഷേത്രത്തിന് സമീപത്തെ മത്സ്യം വളർത്തുന്ന കുളത്തിലാണ് അരീക്കര താഴ ശങ്കരൻറെ മകൾ ഷീലയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഇന്ന് വൈകീട്ട് 7 മണിയോടെ ആണ് സംഭവം.

വിവരമറിഞ്ഞെത്തിയ അഗ്നിശമനസേന കുളത്തിൽ നിന്നും മൃതദേഹം പുറത്തെടുത്ത് കൊയിലാണ്ടി താലൂക്ക് ഗവ. ആശുപത്രിയിൽ എത്തിച്ചു.


കൊയിലാണ്ടി സ്റ്റേഷൻ ഓഫീസർ സിപി ആനന്ദന്റെ നേതൃത്വത്തിൽ എസ് എഫ് ആർ ഒ കെ. പ്രദീപ്, ബി ഹേമന്ത്, ബബീഷ്, കെ. ബിനീഷ്, പികെ റിനീഷ്, പി സജിത്ത്, ടി പി ബാലൻ, രാജീവ് എന്നിവർ പ്രവർത്തനത്തിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post