അരീക്കോട് ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചു; മൊറയൂർ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം.

 


മലപ്പുറം അരീക്കോട് കുറ്റൂളി പൂയികുന്നിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ഇന്ന് പുലർച്ചെ 3:00 മണിയോടെയാണ് സംഭവം. മുക്കം ഭാഗത്ത് നിന്നും വരികയായിരുന്ന ബൈക്ക് എതിരെ വന്ന ലോറിയിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.


ബൈക്ക് യാത്രികരായ രണ്ട് പേരിൽ ഒരാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൊറയൂർ അരിമ്പ്ര റോഡിൽ താമസിക്കുന്ന കക്കാട്ടുചാലി ബഷീറിന്റെ മകൻ കെ.സി.മുഹമ്മദ് റാഷിദ് ആണ് മരണപ്പെട്ടത്. സഹയാത്രികന് ഗുരുതര പരിക്കേറ്റിട്ടുണ്ട്.


ഇരുവരെയും നാട്ടുകാരുടെ സഹായത്തോടെ മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചു. മൈസൂരിൽ പോയി മടങ്ങും വഴിയാണ് അപകടം സംഭവിച്ചത്. മയ്യിത്ത് മഞ്ചേരി മെഡിക്കൽ കോളേജിൽ. പോസ്റ്റ്മോർട്ടത്തിന് ശേഷം മൊറയൂർ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ മറവ് ചെയ്യും.

Post a Comment

Previous Post Next Post