കാര്‍ ഇരുമ്ബ് തൂണിലിടിച്ച്‌ രണ്ടുപേര്‍ക്ക് പരിക്ക്



തിരുവനന്തപുരം  വെഞ്ഞാറമൂട്: കാര്‍ ഇരുമ്ബുതൂണിലിടിച്ച്‌ രണ്ടു പേര്‍ക്ക് പരിക്ക്. വാമനപുരം ചരുവിള പുത്തന്‍ വീട്ടില്‍ രമേശന്‍ (50), കാവറ ചായക്കുഴി കുഴിവിള വീട്ടില്‍ സുജാകുമാരി (45) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ശനിയാഴ്ച ഉച്ചക്ക് 2.30 ന് എംസി റോഡില്‍ ആലുന്തറ യിലായിരുന്നു അപകടം. വെഞ്ഞാറമൂട് ഭാഗത്തുനിന്നും വാമനപുരം ഭാഗത്തേക്കുള്ള യാത്രക്കിടെ നിയന്ത്രണംവിട്ട കാര്‍ കെഎസ്ടിപി അധികൃതര്‍ സോളാര്‍ പാനല്‍ സ്ഥാപിച്ച ഇരുമ്ബു തൂണിലിടിക്കുകയായിരുന്നു. 


വിവരം അറിഞ്ഞെത്തിയ വെഞ്ഞാറമൂട് അഗ്നിരക്ഷാസേന രക്ഷാ പ്രവര്‍ത്തനം നടത്തി പരിക്കേറ്റവരെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post